1470-490

പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ടു

സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ട് ബിവറേജസ് കോർപറേഷൻ. ഇത് പ്രകാരം, സംസ്ഥാനത്തെ മദ്യവില 50 രൂപ മുതൽ 600 രൂപ വരെ വർധിക്കും. ബിയർ വിലയിൽ പത്തുരൂപയുടെ വ്യത്യാസമാണുണ്ടാവുക.

സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന സെലിബ്രേഷൻ റം 750 മില്ലിക്ക് 60 രൂപയാണ് വർധിച്ചത്. 520 രൂപയുണ്ടായിരുന്ന മദ്യത്തിന് ഇനി 580 രൂപ മുടക്കണം.

സെലിബ്രേഷൻ റം – 580

ഓൾഡ് മങ്ക് റം – 850

ഹണി ബീ, മാക്ഡോവൽ – 620

മാൻസൺ ഹൗസ് ബ്രാണ്ടി – 910

എസ്എൻജെ ട്രിപ്പിൾ എക്സ് റം – 560

ജെഡിഎഫ് ബ്രാൻഡി – 750

മാജിക് മൊമന്റ് വോഡ്ക – 1010

ബെക്കാർഡി ലെമൺ – 1440

പോൾ ജോൺ വിസ്‌കിക്ക് – 6640

ബുള്ളറ്റ് എക്സ്ട്രാ സ്ട്രോഗ്, കിങ് ഫിഷർ ഫൈനസ്റ്റ് സ്ട്രോഗ്, എസ്എൻജെ 10000 സൂപ്പർ സ്ട്രോഗ്, ഹൈ വോൾട്ടേജ് സൂപ്പർ സ്ട്രോഗ് തുടങ്ങി 14 ബ്രാൻഡുകളിലുള്ള ബിയറുകൾക്ക് 10 രൂപ വീതവുമാണ് വർധിച്ചത്

Comments are closed.