1470-490

മുസ്ലിം ലീഗ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

മുസ്ലിം ലീഗ് കൊളമംഗലം മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

വളാഞ്ചേരി: മുസ്ലിം ലീഗ് കൊളമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻ വോഴ്സ് അബൂദാബി, ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്, മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ കൊളമംഗലം മേഖലയിലെ മൂന്ന് വാർഡുകളിലായി അറുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
ഡിവിഷൻ പത്തിലെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂറും ഡിവിഷൻ പതിനൊന്നിൽ മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങലും ഡിവിഷൻ പന്ത്രണ്ടിൽ മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരിയും നിർവ്വഹിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ ടി.കെ.ആബിദലി അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് അൻവരി പ്രാർത്ഥന നടത്തി.നഗരസഭ കൗൺസിലർ എം.പി.ഷാഹുൽ ഹമീദ്,കളപ്പുലാൻ കുഞ്ഞാപ്പു ഹാജി, പാലാറ മാനു, പരയോടത്ത് അബൂബക്കർ ഹാജി, സി.കെ. സത്താർ, എം.പി.സലീം, ടി.ടി.ബഷീർ, എൻ.സൈനുൽ ആബിദ്, റഷീദ്.കെ, ഹൈദർ.വി.പി, അസ്ലം പരയോടത്ത്, സി.കെ.സുലൈമാൻ, കെ.കെ. സലാം , നൗഷാദ് .സി, അബ്ദുൽ ഹയ്യ്.സി.കെ. എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139