1470-490

പി എം സുരേഷിനെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം

നഗരസഭാ വൈസ് ചെയർമാൻ പി എം സുരേഷിനെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം.

കുന്നംകുളം: നഗരസഭാവൈസ് ചെയർമാനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പി. എം സുരേഷിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നീക്കം ആരംഭിച്ചു. ഈ വർഷത്തെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് വൈസ് ചെയർമാൻ പി എം സുരേഷും യു.ഡി.എഫ്. അംഗങ്ങളും തമ്മിൽ ഉടലെടുത്ത  തർക്കങ്ങളാണ് വൈസ് ചെയർമാനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫിനെ പ്രേരിപ്പിച്ചത്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ  യുഡിഎഫ് അംഗങ്ങൾ  പങ്കെടുക്കാത്തതിനെ തുടർന്നു  ബഡ്ജറ്റ് അംഗീകരിക്കാൻ  കഴിഞ്ഞിരുന്നില്ല. പിന്നീട് സർക്കാർ നിർദ്ദേശത്തിൽ ബജറ്റ് അവതരിപ്പിക്കാൻ വൈസ്ചെയർമാൻ തയ്യാറായെങ്കിലും യു.ഡി.എഫ്. കോടതിയെ സമീപിച്ച് ഈ നീക്കം തടഞ്ഞിരുന്നു. കോടതി നിർദേശത്തെ തുടർന്ന് ചെയർപേഴ്സൺ സീത രവീന്ദ്രനാണ് കൗൺസിലിൽ ബജറ്റ് വായിച്ചത്. നാലു വർഷം ബഡ്ജറ്റ് അവതരിപ്പിച്ച സുരേഷിന് അവസാന വർഷം ബജറ്റ് അവതരിപ്പിക്കാൻ  കഴിയാത്തത് വലിയ തിരിച്ചടിയായിരുന്നു.ഇതിനെ തുടർന്ന് സുരേഷും യു.ഡി.എഫ്. അംഗങ്ങളും തമ്മിലുള്ള അകൽച്ച രൂക്ഷമായി. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലും ഇത് പ്രകടമായിരുന്നു. വരും ദിവസങ്ങളിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139