1470-490

സോപ്പ് നിർമ്മാണത്തിലൂടെ കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക്

സോപ്പ് നിർമ്മാണത്തിലൂടെ കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കുട്ടികൾ

‘കളിയല്ല സോപ്പ്’; സോപ്പ് നിർമ്മാണത്തിലൂടെ കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുട്ടികൾ
നിരഞ്ജനും നിർമ്മലിനും സോപ്പുനിർമ്മാണം ഒരു കുട്ടിക്കളിയല്ല. സോപ്പുണ്ടാക്കി വിറ്റ് കിട്ടുന്ന ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാടിന് മാതൃകയാവുകയാണ് ഈ കുട്ടികൾ. കയ്പമംഗലം ഗവ.ഫിഷറീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നിരഞ്ജനും സഹോദരൻ പെരിഞ്ഞനം ഗവ.യു.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ നിർമ്മലും ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാനാണ് സോപ്പ് നിർമ്മിച്ചു തുടങ്ങുന്നത്. നിർമ്മാണം വിജയകരമായതോടെ മറ്റ് കുട്ടികൾക്ക് സോപ്പ് നിർമ്മാണം പരിചയപ്പെടുത്താൻ സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങി. ‘ക്ണാപ്പ്’. രസകരമായ പേരിന് പിന്നിൽ ‘know the needs of all people’ എന്ന വാക്കാണ്. ബോറടി മാറ്റാൻ തുടങ്ങിയതാണെങ്കിലും സോപ്പ് വിറ്റ് കിട്ടുന്ന പണം എത്ര ചെറുതാണെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. പെരിഞ്ഞനം ഗവ.യു.പി.സ്‌കൂളിലെ അധ്യാപകനായ ദിനകരന്റേയും അമ്മ ആരോഗ്യ പ്രവർത്തക കസീമയുടെയും പിന്തുണ കിട്ടിയതോടെ വിൽപ്പനയ്ക്കായി സോപ്പുകളെല്ലാം ബാലസംഘം പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾക്ക് നൽകി. പെരിഞ്ഞനം ബാലസംഘം സെക്രട്ടറി പ്രിയദർശിനി, പഞ്ചായത്ത് കോഡിനേറ്റർ ശ്രീപ്രിയ, അമൽനാഥ്, ബ്ലസ്സി, ആയുഷ്, ആകാശ്, ആഗ്നേയ എന്നിവർ ചേർന്നാണ് സോപ്പ് ഏറ്റുവാങ്ങിയത്.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270