1470-490

ലോറിയിൽ കയറി സ്വദേശത്തേക്ക് പോകാൻ ശ്രമിച്ച അതിഥി തൊഴിലാളികളെ തടഞ്ഞു.

ലോറിയിൽ സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിച്ച അതിഥി തൊഴിലാളികൾ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: സ്വദേശത്തേക്ക് ലോറിയിൽ കയറി പോകാൻ ശ്രമിച്ച
അതിഥി തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ ചേളാരിയിലാണ് സംഭവം .
ചരക്ക് ലോറിയിൽ നിറയെ ആളുകൾ കയറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘടിച്ചെത്തി തടയുകയായിരുന്നു.തുടർന്ന് തിരൂരങ്ങാടി പോലീസിൽ വിവരം അറിയിച്ചു.പോലീസ് എത്തി ലോറിയും,േലാറി തൊഴിലാളികളേയും.
കൊച്ചിയിൽ കേബിളുമായി വന്ന ലോറി ബാംഗ്ലൂരിലേക്ക് തിരിച്ചു പോവുകയായിരുന്നു. ലോറി ഡ്രൈവറുടെ നാല് ബന്ധുക്കളെ കയറ്റാനായി ചേളാരിയിൽ നിർത്തിയപ്പോൾ അതിഥി തൊഴിലാളികൾ കൂട്ടമായി എത്തി ലോറിയിൽ കയറുകയായിരുന്നുവെന്നാണ്
ലോറി ഡ്രൈവർ പോലീസിൽ നൽകിയ മൊഴി. സ്ത്രീകളും കുട്ടികളുമടക്കം നൂറിലെറെ പേർ ലോറിയിൽ കയറിയിരുന്നു. ഇവരോട് ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഇറങ്ങാതിരിക്കുകയാണ് ചെയ്തതെന്ന് ഡ്രൈവർ പറഞ്ഞു.
ബംഗാളികളായ അതിഥി തൊഴിലാളികളാണ് ലോറിയിൽ കയറി നാട്ടിലെക്ക് പോകാൻ ശ്രമിച്ചത്.
ഹരിയാന സ്വദേശികളായ ലോറി ഡ്രൈവർ തൻവീർ(25), ക്ളീനർ സഹുൻ(40) എന്നിവർക്കെതിരെ കേസ്സെടുക്കുകയും, ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139