വീടുകളിൽ മാസ്ക് നൽകി

വീടുകളിൽ മാസ്ക് നൽകി കോവിഡ് – 19 രോഗ പ്രതിരോധത്തിന്റെ മുൻകരുതലിൽ ആറാം വാർഡ് മാതൃകയാവുന്നു.
ബാലുശ്ശേരി:- ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ മുഴുവൻ വീടുകളിലും തുണി മാസ്കുകൾ നൽകി കോവിഡ് -19 പ്രതിരോധ പ്രവർത്തങ്ങളിൽ മാതൃകയാവുന്നു.
മുൻകരുതലിന്റെ ഭാഗമായി മാസ്ക് നിർബന്ധമാക്കിയതിനാൽ ആറാംവാർഡംഗവും ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷയായ രൂപലേഖ കൊമ്പിലാട് മാസ്ക് തയ്ക്കുന്നതിനാവശ്യമായ തുണികൾ വാങ്ങി നൽകി. കുടുംബശ്രീ വഴിയാണ് മാസ്കുകൾ തയ്ചിട്ടുള്ളത്. എം.എൽ എ പുരുഷൻ കടലുണ്ടി മംഗലശ്ശേരി ദാക്ഷായണി അമ്മയ്ക്ക് മാസ്ക് നൽകി വിതരണോത് ഘാടനം നടത്തി. ഓരോ വീടിനും മൂന്നു മാസ്കുകൾ വീതം 1500 മാസ്കുകളാണ് വീടുകളിൽ വിതരണം ചെയ്യുന്നത്.
Comments are closed.