1470-490

സുന്നി മസ്ജിദിന്റെ മുകൾ ഭാഗത്ത് തീ നാളങ്ങൾ ഉയർന്ന് പൊങ്ങി

പരപ്പനങ്ങാടി: ടൗൺ സുന്നി മസ്ജിദിന്റെ കെട്ടിട മുകൾ ഭാഗത്ത് നിന്ന് തീ നാളങ്ങൾ ഉയർന്ന് പൊങ്ങിയത് ടൗണിൽ പരിഭ്രാന്തി പരത്തി. ഇന്ന് (ബുധനാഴ്ച്ച) വൈകുന്നേരം 5.40 നാണ് സംഭവം. പൊലീസും നാട്ടുകാരുമെത്തി പരിശോധനക്ക് മുതിർന്നതോടെ ആശങ്ക വഴിമാറി. പള്ളിയിലെ ജീവനക്കാരൻ കാർപെറ്റുകളും വെയ്സ്റ്റുകളും മുകളിലിട്ട് കത്തിച്ചതാണ് ഭീതിയുർത്തിയത്. സ്ഥലത്തെത്തിയ പരപ്പനങ്ങാടി എസ്. ഐ. രാജേന്ദ്രൻ നായരും സംഘവും പള്ളി ജീവനക്കാരനായ യുവാവിനെ ഉപദേശിച്ച് മടങ്ങി.
അവർക്ക് പിന്നാലെ നാട്ടുകാരും മടങ്ങി. അതിനിടെ തിരൂരിൽ നിന്നും പുറപെടാനിരുന്ന ഫയർ യൂനിറ്റിന് മാധ്യമ പ്രവർത്തകർ നിജസ്ഥിതി വിളിച്ചറിയിച്ചതോടെ വന്നില്ല. ലോക്ഡൗണിന്റെ ഒഴിവുസമയം പള്ളിയും പരിസരവും വൃത്തിയാക്കാൻ നടത്തിയ ശ്രമമാണ് ആളിപടർന്ന് പരിഭ്രാന്തിക്കിടയാക്കിയത്. നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് പള്ളി ജീവനക്കാരൻ തന്നെയാണ് തീയണച്ചത്. പിന്നീട് തൊട്ടടുത്തെ കടകളിലെ ജീവനക്കാരും സഹായത്തിനെത്തി

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139