മദ്യനിരോധന സമിതി കരിദിനം ആചരിച്ചു.

പരപ്പനങ്ങാടി: കൊവിഡ് വ്യാപന സാധ്യത പോലും അവഗണിച്ച് കള്ളുഷാപ്പുകളും പിറകേ വിദേശ മദ്യഷാപ്പുകളും തുറക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതി സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും കരിദിനം ആചരിച്ചു. പരപ്പനങ്ങാടിയിൽ നടന്ന മലപ്പുറം ജില്ലാതല ഉദ്ഘാടനം വെൽഫയർ പാർട്ടി വനിതാ വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഇളയേടത്ത് ഹസ്ന പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി കട്ടുങ്ങൽ അലവിക്കുട്ടി ബാഖവി, സി കെ കുഞ്ഞിമുഹമ്മദ്, പി കെ അബൂബക്കർ ഹാജി, എം വി അബ്ദുൽ കരീം പ്രസംഗിച്ചു.
Comments are closed.