1470-490

കുടുംബശ്രീ വായ്പാ വിതരണ പദ്ധതി ആരംഭിച്ചു

കുന്നംകുളത്ത് കുടുംബശ്രീ
വായ്പാ വിതരണ പദ്ധതി ആരംഭിച്ചു
കുന്നംകുളത്ത് കുടുംബശ്രീയുടെ രണ്ട് സി ഡി എസുകളിലെ 435 ഓളം അയൽക്കൂട്ടങ്ങൾക്കായി 3,15,42,000 രൂപ വായ്പയായി നൽകുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ നിർവ്വഹിച്ചു. സി ഡി എസ് അംഗം തങ്കം വിശ്വംഭരന് ചെക്ക് കൈമാറിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 9% പലിശ സബ്സിഡിയോടെയാണ് വായ്പ അനുവദിയ്ക്കുന്നത്. ലോക് ഡൗണിൽ ജീവിത സാഹചര്യങ്ങൾ മോശമായ അവസ്ഥയിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കുന്നംകുളം നഗരസഭ കുടുംബശ്രീ വഴി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രയോജനം അർഹതപ്പെട്ട കൈകളിൽ എത്തിക്കുന്നതിന് കുടുംബശ്രീ സി ഡി എസ് സംവിധാനം കൃത്യമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് ചെയർപേഴ്സൺ സീത രവീന്ദ്രൻ പറഞ്ഞു. വൈസ് ചെയർമാൻ പി.എം.സുരേഷ്, സി ഡി എസ് ചെയർ പേഴ്സൺമാരായ സൗമ്യ അനിലൻ, ഷിജി നികേഷ്, സിഡിഎസ് മെമ്പർ സെക്രട്ടറി സിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139