1470-490

കൊയിലാണ്ടിയിൽ നഗര സൗന്ദര്യവൽക്കരണത്തിന് തുടക്കം

കൊയിലാണ്ടി നഗരത്തിലെ സൗന്ദര്യവൽക്കരണ പ്രവൃത്തി കെ.ദാസൻ എം.എൽ.എ.വീക്ഷിക്കുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾക്ക് കൊയിലാണ്ടിയിൽ തുടക്കമായി. സംസ്ഥാന റോസ് സേഫ്റ്റി ഫണ്ടിൽ നിന്ന് 3 കോടി രൂപ ചിലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് പരിസരത്തെ ട്രൈനേജ് പുതുക്കിപ്പണിത് മനോഹരമായ നടപ്പാത നിർമ്മിക്കുന്ന പ്രവർത്തനം ഉദ്ഘാടനം ചെയ്ത്കൊണ്ട് എം.എൽ.എ. കെ. ദാസൻ പറഞ്ഞു. രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാനായി സിഗ്നൽ സംവിധാനമടക്കം സ്ഥാപിക്കുന്ന പ്രവൃത്തിക്ക് മുന്നോടിയായാണ് പ്രവൃത്തി ആരംഭിച്ചത്. ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിലാണ്‌ ഇതിന്റെ മേൽനോട്ടം. നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.

ദേശീയപാതയിൽ പഴയ സ്റ്റാന്റിനു സമീപവും പട്ടണത്തിൻ്റെ ഇരു ഭാഗങ്ങളിലും നടപ്പാത നിർമ്മിച്ച് ടൈൽസ് പാകി കമ്പിവേലി കെട്ടി മനോഹരമാക്കും. ഇപ്പോഴുള്ള ഡ്രെയിനേജുകൾ നവീകരിക്കും. കോടതിയുടെ മുൻഭാഗത്തെ ചുറ്റുമതിൽ പിറകോട്ടേക്ക് മാറ്റി പണിയാനും പദ്ധതിയുണ്ട്. പദ്ധതിക്കായി 3 കോടിയുടെ ഫണ്ട് വകയിരുത്തിയതായി കെ. ദാസൻ എം.എൽ.എ.അറിയിച്ചു.

പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി തടസ്സമായി നിന്ന ട്രാൻസ്ഫോർമർ ഇതിനകം തന്നെ മാറ്റി കഴിഞ്ഞിട്ടുണ്ട്, ഹൈമാസ്റ്റ് ലൈറ്റും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റും. നഗരസഭയുടെ സഹകരണത്തോടെയായിരിക്കും പ്രവൃത്തി നടപ്പിലാക്കുക. നഗരത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എം.എൽ.എ.യോടൊപ്പം ദേശീയപാത എക്സി.എഞ്ചിനീയർ, നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139