1470-490

ഐ. എൻ. എസ് മഗർ കപ്പലിൽ 202 യാത്രക്കാർ കൊച്ചിയിലെത്തി

ഇന്നലെ (12/5/20) കൊച്ചി തുറമുഖത്ത് എത്തിയ ഐ. എൻ. എസ് മഗർ കപ്പലിൽ 202 യാത്രക്കാർ ആണുള്ളത് . 13 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ചണ്ഡീഗഢിൽ നിന്നുമുള്ള യാത്രക്കാർ ആണ് കപ്പലിൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നുള്ള 91 യാത്രക്കാരും തമിഴ്നാട്ടിൽ നിന്നുള്ള 83 യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 28 പേരാണ്.

ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ-7
എറണാകുളം-6
ഇടുക്കി – 5
കണ്ണൂർ -6
തിരുവനന്തപുരം – 17
തൃശ്ശൂർ – 10
വയനാട്-4
കൊല്ലം-11
കോട്ടയം -7
കോഴിക്കോട്-5
മലപ്പുറം – 2
പാലക്കാട് -5
പത്തനംത്തിട്ട – 4
കാസർഗോഡ് – 2

സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക്
കേരളം-93
തമിഴ്നാട് -81
കർണാടക -2
ആന്ധ്രാ പ്രദേശ് -2
മഹാരാഷ്ട്ര -2
പശ്ചിമ ബംഗാൾ -5
ജാർഖണ്ഡ് -4
ഉത്തർപ്രദേശ് -3
ഉത്തരാഖണ്ഡ്-2
ഡൽഹി -2
പഞ്ചാബ് -1
ഹിമാചൽ പ്രദേശ് -2
രാജസ്ഥാൻ -1
ലക്ഷദ്വീപ് -1
ചണ്ഡീഗഢ് -1

ഇന്നലെ എത്തിയ യാത്രക്കാരിൽ 88 പേരെ കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചു. ഒരാളെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253