1470-490

നഗരസഭയിലെ ജനകീയ ഹോട്ടൽ ആരംഭിച്ചു.

പരപ്പനങ്ങാടി:വിശപ്പ് രഹിതം കേരളം പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലെ ആദ്യത്തെ ജനകീയ ഹോട്ടൽ പുത്തരിക്കൽ പി എച്ച് സി ക്ക് സമീപം ആരംഭിച്ചു. ചെയർപേഴ്സൺ  ജമീല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ  എച്ച് ഹനീഫ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ  ഭവ്യാ രാജ്, എം ഉസ്മാൻ, കൗൺസിലർമാരായ ദേവൻ ആലുങ്ങൽ , നൗഫൽ ഇല്ലിയൻ, നഗരസഭ സെക്രട്ടറി ഡി ജയകുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഉഷാകുമാരി, എൻ യു എൽ എം സിറ്റി മിഷൻ മാനേജർ വിബിത, കമ്മ്യൂണിറ്റി ഓർഗനൈസർ ബേബി  സംബന്ധിച്ചു . ഹോട്ടലിൽ നിന്ന് നേരിട്ട് വാങ്ങുന്നവർക്ക് 20 രൂപയ്ക്കും, രണ്ട് കിലോമീറ്റർ ചുറ്റളവിൽ എത്തിച്ചു നൽകുന്നതിന് 25 രൂപയ്ക്കും ഉച്ചയൂണ് ലഭ്യമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253