1470-490

ഇരട്ടക്കുട്ടികൾക്ക് പുതുജീവൻ നൽകി അവൈറ്റിസിലെ ഡോക്ടർമാർ

നെമ്മാറ: സമയോചിതമായ ഇടപെടലിലൂടെ അമിത രക്തസ്രാവം മൂലം അപകടാവസ്ഥയിലായ ഗർഭിണിയുടേയും ഇരട്ടകുട്ടികളുടെയും ജീവൻ രക്ഷപ്പെടുത്തിയ ചാരിതാർഥ്യത്തിലാണ് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ.

മെയ് 8 നാണു രക്തസ്രാവവും അതോടൊപ്പം ഉയർന്ന രക്ത സമ്മർദ്ദവുമായി 34 ആഴ്ച മാത്രമെത്തിയ ഗർഭിണിയെ മറ്റൊരു ആശുപത്രിയിൽ നിന്നും അവൈറ്റിസിൽ എത്തിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം മൂലം എപ്പോൾ വേണമെങ്കിലും അപസ്മാരമുണ്ടായി കാര്യങ്ങൾ അപകടാവസ്ഥയിലെത്താം.

ഇരട്ടകുട്ടികളുടേതടക്കം മൂന്നു ജീവനുകൾ രക്ഷിക്കുക ഡോക്ടർമാർക്കുള്ള കടുത്ത വെല്ലുവിളികളിൽ ഒന്നായിരുന്നു. അടിയന്തിര ശസ്ത്രക്രിയയിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. മാസം തികയാത്ത ഇരട്ടക്കുട്ടികൾക്ക് രണ്ടു കിലോഗ്രാമിൽ താഴെ ആയിരുന്നു തൂക്കം. കുഞ്ഞുങ്ങളെ ഉടൻ തന്നെ എൻ ഐ സി യുവിലേക്ക് മാറ്റി.
പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവം നിയന്ത്രിച്ച് ഗർഭപാത്രത്തെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു വെല്ലുവിളി നിറഞ്ഞ അടുത്ത ഘട്ടമെന്നു ഗൈനക്കോളജിസ്റ്റ് ഡോക്ടർ പറഞ്ഞു.
അവൈറ്റിസിലെ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിലൂടെ മൂന്നു ജീവനുകൾ രക്ഷിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന്
ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സി ഇ ഒ വിനീഷ് കുമാർ അറിയിച്ചു.
കൃത്യ സമയത്ത് അവൈറ്റിസിൽ എത്തിക്കാൻ കഴിഞ്ഞതിനാലാണ് അമ്മയുടെയും കുഞ്ഞുങ്ങളുടെയും ജീവൻ രക്ഷിക്കാനായത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139