1470-490

പരീക്ഷകൾ 26 മുതൽ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ 26 മുതൽ നടത്താൻ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ്. മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

ഈ മാസം 26 മുതൽ 30 വരെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. രാവിലെ ഹയർ സെക്കന്ററി പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി ടൈംടേബിൾ തയാറാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗം ഈ വിഷയം ചർച്ച ചെയ്യും. ഇതിന് പിന്നാലെ പ്രഖ്യാപനമുണ്ടാകും.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996