1470-490

നാലു സംസ്ഥാനങ്ങളിൽ അതീവ ഗുരുതരാവസ്ഥ

രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ 24000 കടന്നു. മുംബൈയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി മരിച്ചു. ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ഡൽഹിയിൽ ഇതുവരെ 524 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപ്പെട്ടു. ത്രിപുരയിൽ ഒരു ബി.എസ്.എഫ് ജവാന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് ആകെ പോസിറ്റീവ് കേസുകൾ 70756 ആയി. 2293 പേർ മരിച്ചു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1026 പോസിറ്റീവ് കേസുകളും 53 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 24427,ഉം മരണം 921ഉം ആയി. കൊവിഡ് വ്യാപനം രൂക്ഷമായ മുംബൈയിൽ മാത്രം 24 മണിക്കൂറിനിടെ 426 പോസിറ്റീവ് കേസുകളും 28 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 24 മരണത്തിൽ 21ഉം അഹമ്മദാബാദിലാണ്. 362 പുതിയ കേസുകളിൽ 267ഉം. ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകൾ 8904 ആയി. 537 പേർ മരിച്ചു.

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതർ 8718 ആയി. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 716 കേസുകളിൽ 510ഉം ചെന്നൈയിലാണ്. ഡൽഹിയിൽ കൊവിഡ് കേസുകൾ 7639 ആയി. മരണം 86ഉം. 24 മണിക്കൂറിനിടെ 13 മരണവും 406 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. നോർത്ത് മുനിസിപ്പൽ കോർപറേഷനിലെ 37 ജീവനക്കാർ കൊവിഡ് ബാധിതരായി. 35 ആശുപത്രികളിലെ 524 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്കുകൾ. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 4126ഉം മരണം 117ഉം ആയി ഉയർന്നു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168