1470-490

പരാതിക്കാരൻ്റെ കൂടെ വന്ന പൊതുപ്രവർത്തകന് പോലീസ് സ്റ്റേഷനിൽ മർധനം

തിരൂരങ്ങാടി: പരാതിക്കാരൻ്റെ കൂടെ വന്ന പൊതുപ്രവർത്തകന് പോലീസ് സ്റ്റേഷനിൽ മർധനം. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലാണ് പൊതുപ്രവർത്തകനായ വെന്നിയൂർ സ്വദേശി തെന്നിയാട്ടിൽ റംഷീദിന് നേരെ പോലീസ് അതിക്രമം നടന്നത്. ഇയാളുടെ അയൽവാസിയായ കെട്ടിട ഉടമയുടെ കൂടെ താമസക്കാർക്കെതിരെ പരാതി പറയാനെത്തിയതായിരുന്നു റംഷീദ്.ഡ്യൂട്ടിയിലുണ്ടായിരുന്ന അഡീഷണൽ എസൈയോട് സംഭവത്തെക്കുറിച്ച് പറഞ്ഞതിന് ശേഷം സി.ഐ.യെ കാത്തിരിക്കുന്നതിനിടെയാണ് പാറാവ് കാരനായ പോലീസ് കാരൻ നീ കലക്ടർക്ക് പരാതി പറയുന്ന ആളണന്ന് പറഞ്ഞ് കൂടെയുള്ള 2 പോലീസുകാരും ച്ചേർന്ന് ക്രൂരമായി മർധിച്ചത്. അവശനായ താൻ തളർന്നിരിക്കെ സ്ഥലത്തെത്തിയ സിഐയും, എസൈയും സംഭവത്തിൽ ഖേദം പറയുകയും, ക്ഷമിക്കാനും പറഞ്ഞു.ഇതിനിടെ മർധനം അഴിച്ച് വിട്ട പോലീസ് കാരോട് സംസാരിച്ച ഉദ്യോഗസ്ഥർ പിന്നീട് തന്നെ സമീപിച്ച് ചെറിയ ഒരു പെറ്റികേസ് എടുക്കുന്നുവെന്ന് പറഞ്ഞ് തന്നെ ജാമ്യമില്ല കേസ് ചുമത്തിയിരിക്കുകയാണ്. നിഖിൽ, അനു, ശിവൻ എന്നീ പോലീസുകാരാണ് തന്നെ മർധിച്ചതെന്ന് റംഷീദ് പറഞ്ഞു.മർധനത്തെ തുടർന്ന് ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223