1470-490

ദുരിതാശ്വാസ നിധിയിലേക്ക് നാളീകേരം: എ ഐ വൈ എഫ് ക്യാമ്പയിന് തുടക്കം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തികം സമാഹരിക്കുന്നതിൻ്റെ ഭാഗമായി എഐവൈഎഫ് ആരംഭിച്ച നാളീകേര സംഭരണത്തിൻ്റെ വേളം മേഖല തല ഉദ്ഘാടനം സി പി ഐ കുറ്റ്യാടി മണ്ഡലം സിക്രട്ടറി കെ പി പവിത്രൻ നിർവ്വഹിക്കുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാളീകേരം സംഭരിക്കുന്ന
എ ഐ വൈ എഫ് കേമ്പയിന്
വേളത്ത് തുടക്കം

വേളം: അതിജീവനത്തിന് കരുത്തേകാൻ നന്മയുടെ നാളീകേരം എന്ന കേമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തികം സമാഹരിക്കുന്നതിൻ്റെ ഭാഗമായി എഐവൈഎഫ് ആരംഭിച്ചു നാളീകേര സംഭരണം വേളത്ത് ആരംഭിച്ചു. മേഖല ഭാരവാഹികൾക്ക് നാളീകേരം കൈമാറിക്കൊണ്ട് സി പി ഐ കുറ്റ്യാടി മണ്ഡലം സാക്രട്ടറി കെ പി പവിത്രൻ ഉദ്ഘാടനം ചെയ്തു.
മേഖല സിക്രട്ടറി സി രജീഷ്, പ്രസിഡണ്ട് എം പി ജയേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കെ പി ബി നൂപ് ,ജലീഷ് കരുവോത്ത്, സി കെ സുനിൽ, കെ ഉദീപ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206