1470-490

അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ്…

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ. ഇതനുസരിച്ച് ഗൗണും റോബ്‌സും കോടതിയിൽ അണിയേണ്ടതില്ല. വെള്ള ഷർട്ടും കറുത്തതോ വെളുത്തതോ ആയ പാന്റ്സും ധരിച്ചെത്തിയാൽ മതി. ഇത് സംബന്ധിച്ച നിർദേശം ഉടൻ പുറത്ത് ഇറക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അറിയിച്ചു.

അഭിഭാഷകരുടെ ഡ്രസ് കോഡിന്റെ ഭാഗമായുള്ള ഗൗൺ, റോബ് എന്നിവയിലൂടെ വൈറസിന്റെ വ്യാപനം ഉണ്ടാകും എന്ന് വിദഗ്ധർ അറിയിച്ചതായും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139