1470-490

ആറാം സെമസ്റ്റർ മൂല്യ നിർണ്ണയ ക്യാമ്പ്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബി എ , ബി എസ് സി ( സി യു സി ബി സി എസ് എസ്) മാർച്ച് 2020 പരീക്ഷ മൂല്യ നിർണ്ണയ ക്യാമ്പുകൾ (സി എം വി ) മെയ് 15ന് ആരംഭിക്കും. അധ്യാപകർക്ക് 15,18,19 തീയതികളിലായി സമീപ ക്യാമ്പുകളിൽ നിന്നും ഉത്തരക്കടലാസുകൾ കൈപ്പറ്റാവുന്നതാണ്. ഇതര ജില്ലകളിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ബന്ധപ്പെട്ട ചെയർമാൻമാരെ മുൻകൂട്ടി അറിയിച്ചു സമീപ ക്യാമ്പുകളിൽ നിന്നും ഉത്തരക്കടലാസുകൾ കൈപ്പറ്റാവുന്നതാണ്.

മൂല്യനിർണയ ക്യാമ്പ് വിവരങ്ങൾ അറിയുന്നതിനായി അതാത് ക്യാമ്പ് ചെയർമാനുമായി ബന്ധപ്പെടണം. ക്യാമ്പ് വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. നിയമന ഉത്തരവ് ലഭിക്കാത്ത അധ്യാപകർ അന്നേ ദിവസം രാവിലെ 9.30 ന് മുമ്പായി ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റേണ്ടതും ക്യാമ്പിൽ പങ്കെടുക്കേണ്ടതുമാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആരോഗ്യ പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുണ്ട് എന്ന് ക്യാമ്പ് ചെയർപേഴ്സൺമാർ ഉറപ്പാക്കണം.

തിയേറ്റർ ഫോട്ടോഗ്രാഫർ നിയമനം

കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലേക്ക് തിയേറ്റർ ഫോട്ടോഗ്രാഫർ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 25 വൈകുന്നേരം അഞ്ച് മണി. മാസ വേതനം 30385 രൂപ. വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

കാലിക്കറ്റ് സർവകലാശാല 2019 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി ആർക് ( 04-09-11 പ്രവേശനം, 12 സ്‌കീം) റഗുലർ,സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം. ഫീസ് കുടിശ്ശിക ആയത് കാരണം ഫലം തടഞ്ഞുവെക്കപ്പെട്ടവർ 0494 2407234 എന്ന നമ്പറിൽ ബന്ധപ്പെടുക. പരീക്ഷാഭവനിൽ നേരിട്ട് വരേണ്ടതില്ല. ബാക്കി തുക അടച്ച രസീതി (cue2853@uoc.ac.in, cue4320@uoc.ac.in) ഇ മെയിൽ അയക്കുക

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168