1470-490

റോഡ് നവീകരണത്തിന് 3 കോടി

നെല്ലാംകണ്ടി – ആവിലോറ – കത്തറമ്മൽ – ചോയിമഠം – ആനപ്പാറ- പാടത്തുംകുഴി – പൂനൂർ റോഡ് നവീകരണത്തിന് 3 കോടി

കൊടുവള്ളി നിയോജക മണ്ഡലത്തിൽ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ നെല്ലാങ്കണ്ടിയിൽ നിന്നും ആരംഭിച്ച് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ പൂനൂർ വരെ പോവുന്ന റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 2019-20 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 3 കോടി രൂപയുടെ പ്രവൃർത്തികൾക്ക് ഭരണാനുമതി സ.ഉ (സാധാ)നം.424 / 2020/പൊ.മ.വ തിയതി 04-05-2020 പ്രകാരം ലഭിച്ചു. കൊടുവള്ളി നഗരസഭയിലെ നെല്ലാംകണ്ടിയിൽ നിന്നും ആരംഭിച്ച് കിഴക്കോത്ത് , തമരശ്ശേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡ്‌ നമ്മുടെ മണ്ഡലത്തിന്റെ അതിർത്തിയായ പൂനൂർ അങ്ങാടി വരെയാണ് നവീകരണ പ്രവൃത്തി നടത്തുന്നത്ത്.ആദ്യ ഘട്ടമായി 2. 800 കിലോമീറ്റർ നീളത്തിൽ അഞ്ചര മീറ്റർ വീതിയിൽ നവീകരിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ആധുനിക രീതിയിലുള്ള BM BC ടാറിംഗും ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ ഡ്രെയിനേജും, റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകളിൽ ടൈൽ വിരിച്ച് നവീകരിക്കുകയും ചെയ്യുന്നതാണ്. പദ്ധതിയുടെ ഭാഗമായി പുതിയ കലുങ്കുകളും നിലവിലുള്ള കലുങ്കുകളുടെ വീതി കൂട്ടലും ഉണ്ടാകുന്നതാണ്. സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി സൈൻ ബോർഡുകൾ സ്ഥാപിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. റോഡിന്റെ ഉയർച്ച, താഴ്ചകൾ ക്രമീകരിച്ച് സഞ്ചാരത്തിന് പറ്റുന്ന തരത്തിൽ ഡിസൈൻ ചെയ്ത റോഡാണ് ഇതിന്റെ ഭാഗമായി നിർമിക്കുക.സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി ഈ സീസണിൽ തന്നെ പ്രവൃത്തി ആരംഭിക്കുന്നതാണ്.
നമുക്ക് കൈ കോർക്കാം നന്മയും വികസനവും..

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139