1470-490

യൂത്ത് കോണ്‍ഗ്രസ് എക്‌സൈസ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

ചാരായം വാറ്റിയ കേസില്‍ പ്രതിയെ എക്‌സൈസ് സംഘം തൊണ്ടി സഹിതം പിടികൂടിയിട്ടും യാതൊരുവിധ നിയമ നടപടിയും സ്വീകരിക്കാതെ വിട്ടയച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൂണ്ടല്‍ എക്‌സൈസ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.എം നിധീഷ് , ജില്ല സെക്രട്ടറി അഡ്വ.ശ്യാം, നിയോജക മണ്ഡലം ഭാരവാഹികളായ മഹേഷ് തിപ്പിലശ്ശേരി, അഡ്വ. കെ രഞ്ജിത്, വിഘ്നേശ്വര പ്രസാദ്, എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന്കുന്നംകുളം സ്‌റ്റേഷനിലെത്തിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. എക്‌സൈസ് ഓഫീസിന് മുന്നില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ച പ്രവര്‍ത്തരെ സ്റ്റേഷനിലേക്ക് കയറ്റുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളുടെ മൊബൈല്‍ പോലീസ് പിടിച്ചുവാങ്ങിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഭവത്തിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് സമരം നടത്തിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223