1470-490

ലോക നഴ്സസ് ദിനത്തിൽ സാന്ത്വനത്തിന്റെ അമ്മ മനസ്സിനെ ആദരിച്ചു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: ആതുരസേവനം ആത്മസമർപ്പണമായി കരുതി നിരവധി വർഷങ്ങളായി കൊയിലാണ്ടി സേവാഭാരതി പാലിയേറ്റീവ് നഴ്സായി സേവനമനുഷ്ഠിച്ചു വരുന്ന ഗീതയെ ലോക നഴ്സസ് ദിനത്തിൽ ആദരിച്ചു. നിസ്വാർത്ഥമായ സേവനത്തിലൂടെ അവശത അനുഭവിക്കുന്നവരും അശരണരുമായ നിരവധി രോഗികളെയാണ് ഈ മാലാഖ വീടുകളിലെത്തി പരിചരിച്ചു വരുന്നത്. സേവാഭാരതിയുടെ പാലിയേറ്റീവ് രംഗത്തെ മുതൽക്കൂട്ടായ് മാറിയ ഗീത ഒട്ടേറെ കുടുംബങ്ങളിലെ വയോധികരായ കിടപ്പു രോഗികൾക്ക് സാന്ത്വനത്തിന്റെ സ്നേഹദൂത് പകർന്ന് നൽകി മാതൃകയായിട്ടുണ്ട്. പത്ത് വർഷക്കാലം ചെന്നൈ സെന്തിൽ നഴ്സിംഗ് ഹോമിൽ സേവനമനുഷ്ഠിച്ച ഇവർ നിരവധി കാൻസർ രോഗികളെ കാരുണ്യത്തിന്റെ കരസ്പർശത്തി്തിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വന്നിട്ടുുണ്ട്. കേരളം അഭിമുഖീകരിച്ച പ്രളയകാലത്ത് ആലപ്പുഴ, വയനാട്, കിട്ടപ്പാറ, കുറ്റ്യാടി എന്നിവിടങ്ങളിൽ സേവാഭാരതി നടത്തിയ ജീവൻ രക്ഷാപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാവാൻ കാരുണ്യത്തിന്റെ ഈ അമ്മ മനസ്സിന് കഴിഞ്ഞു. ബാംഗ്ലൂരിൽ ജീവനക്കാരനായ ശ്യാം പ്രസാദാണ് പൊയിൽക്കാവ് സ്വദേശിയാായ ഗീതയുടെ ഭർത്താവ്. രണ്ട് മക്കൾ ബിരുദ പoനം തുടരുുന്നു. കൊയിലാണ്ടി സേവാഭാരതി ഓഫീസിൽ വെച്ച് നടന്ന ആദരണ ചടങ്ങിൽ ബി.ജെ. പി.സൗത്ത് ഏരിയാ സിക്രട്ടറി ഷാംജിത്, യുവമോർച്ച മുൻ മണ്ഡലം പ്രസിഡണ്ട് അതുൽ പെരുവട്ടൂർ, എ.ബി.വി.പി.ഭാരവാഹികളായ വി.എം.അമൽ ഷാജി, പ്രണവ്, ആകാശ് കാവിൽ, അശ്വിൻ കുറുവങ്ങാട്, സേവാഭാരതി പ്രവർത്തകർ എന്നിവർ സംംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168