1470-490

മാസങ്ങളായി വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ വീട്ടമ്മ…

പാവറട്ടി. മാസങ്ങളായി വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിയുകയാണ് വീട്ടമ്മ മാനസിക വെല്ലുവിളികൾ നേരിടുന്ന പാവറട്ടി മനപ്പടി സ്വദേശിനി കമ്മളാട്ടത്ത് പറമ്പിൽ മണി 65 നാണ് ഈ ദുരവസ്ഥ വർഷങ്ങളായി ഇടിഞ്ഞു വിടാറായ വീട്ടിൽ തനിച്ച് താമസിക്കുയാണ് ആറ് മാസങ്ങൾക്ക് മുൻപ് 15 രൂപ കുടിശികയുടെ പേരിൽ വീട്ടിലെ വൈദ്യുതി വിഛേദിച്ചു. പിന്നീട് അങ്ങോട്ട് ഇരുട്ടാണ് കാഴ്ചശക്തി കുറവുളളതിനാൽ വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്ന ത് മൂന്ന് സഹോദരിമാർ ഉണ്ട് ഇവർ വല്ലപ്പോഴും കൊണ്ടുവന്ന് നൽകുന്ന ഭക്ഷണ സാധങ്ങൾ കൊണ്ടാണ് ജിവിതം മുന്നോട്ട് പോകുന്നത്. വെളിച്ചത്തിനായി
സോളാറിൽ പ്രവർത്തിക്കുന്ന ടോർച്ചും നേരം പോകുന്നതിനായി റേഡിയോയും ആണ് ആശ്രയം വൈദ്യുതി പുനസ്ഥാപിക്കുന്നതിന് ബന്ധുക്കൾ വൈദ്യുതി വകുപ്പ് ജീവനക്കാരെ സമീപിച്ചപ്പോൾ വലിയ തുക അടകേണ്ടിവരുമെന്ന് പറഞ്ഞു എന്ന് ബന്ധുക്കൾ പറഞ്ഞു വൈദ്യുതിക്ക് പുറമേ ശുചി മുറിയും വർഷങ്ങളായി തകർന്ന നിലയിലാണ് മാനസിക വെല്ലുവിളികൾ നേരിടുന്നതിനാൽ പലപ്പോഴും വീട്ടിൽ നിന്ന് ഇറങ്ങി നടക്കുന്ന സ്വഭാവം ഉണ്ട്. പാവറട്ടി പഞ്ചായത്ത് അഞ്ചാം വാർഡിലാണ് താമസിക്കുന്നത് താൽക്കാലികമായി ശുചി മുറിയുടെ നിർമ്മാണവും വൈദ്യുതി പുനസ്ഥാപിക്കുകയും വേണം എന്നാണ് മണിയുടെ ആവശ്യം ഇതിനായി സുമനസുളുടെ സഹായം തേടുകയാണ്..

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139