1470-490

അതിരുകളില്ലാത്ത സേവനവുമായി വിയ്യൂർ സനാതന സേവാ സമിതി.

സനാതന സേവാ സമിതി പ്രവർത്തകർ നഗരത്തിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ സാഹചര്യത്തിൽ നിയന്ത്രണം വന്നത് മുതൽ കൊയിലാണ്ടിയിൽ സേവന രംഗത്ത് നിറസാന്നിധ്യമാവുകയാണ് വിയ്യൂർ സനാതന സേവാസമിതി.
കൊയിലാണ്ടി ഗവ: ആശുപത്രിയിൽ മാസ്കുകൾ നൽകി കൊണ്ടാണ് കോവിഡ് കാലത്തെ സേവന പ്രവർത്തനത്തിന് ആരംഭം കുറിച്ചത്.പിന്നീട് രണ്ട് തവണ കൂടി മാസ്കുകൾ ആശുപത്രിയിൽ എത്തിച്ച് നൽകാൻ സനാതനയുടെ പ്രവർത്തകർക്ക് സാധിച്ചു.

കൊയിലാണ്ടി നഗരത്തിലെ അശരണർ, വഴിയോരങ്ങളിൽ കുടുങ്ങി പോയവർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി ഉച്ചനേരത്ത് കൊയിലാണ്ടിയിൽ ഭക്ഷണം ലഭിക്കാത്തവർക്കെല്ലാം പൊതിച്ചോറും കുടിവെള്ളവും എത്തിച്ച് നൽനൽകുന്ന പ്രവർത്തനത്തിന് തുടക്കം കുറിക്കുകയും അൻപത് ദിവസം തുടർച്ചയായി വിതരണം നടത്തുകയും ചെയ്തു. അൻപതാം ദിവസം രാഷ്ട്രീയ സ്വയംസേവക സംഘം വടകര വിഭാഗ് കാര്യവാഹ് എൻ.കെ ബാലകൃഷ്ണൻ മാസ്റ്റർ പൊതിച്ചോർ കുടിവെള്ള വിതരണത്തിലും അന്നേ ദിവസം തന്നെ കൊയിലാണ്ടിയിലെ മുഴുവൻ ആംബുലൻസ് ഡ്രൈവർമാർക്കും നൽകിയ പച്ചക്കറിക്കിറ്റ് വിതരണത്തിലും അദ്ദേഹം പങ്കാളികളാവുകയും ചെയ്തു. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പൊതിച്ചോറുകളാണ് കൊയിലാണ്ടി നഗരത്തിൽ വിതരണം ചെയ്ത് വന്നത്.
വിയ്യൂർ സനാതന സേവാസമിതിയുടെ ഈ മഹത് പ്രവർത്തനത്തിൽ കലാ-സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന കലാഭവൻ സരിഗ, മധുസൂദൻ ഭരതാഞ്ജലി, കേന്ദ്ര സർക്കാർ സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ.വി സത്യൻ, നഗരസഭ കൗൺസിലർ കെ.വി സുരേഷ്, മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, പി.എൻ ദിനേശ്, വി.കെ ജയൻ, ടി. റെനീഷ്, പി.ടി ശ്രീലേഷ്, വായനാരി വിനോദ്, ടി.കെ പത്മനാഭൻ, വി.കെ മുകുന്ദൻ, എം മോഹനൻ മാസ്റ്റർ, എ.പി രാമചന്ദ്രൻ, വി.കെ ഷാജി, ഒ.മാധവൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി ,പി വിശ്വനാഥൻ, ഡോ. സുമിത തുടങ്ങി ഒട്ടനവധി ആളുകൾ വിവിധ ദിവസങ്ങളിൽ പൊതിച്ചോർ വിതരണത്തിൽ പങ്കാളിയായി.

ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കൊയിലാണ്ടി ഗവ.ആശുപത്രിയിലെ സൂപ്രണ്ട് ഡോ. പ്രതിഭയേയും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരേയും കൊയിലാണ്ടിയിലെ ആംബുലൻസ് ഡ്രൈവർമാരേയും വിയ്യൂർ സനാത സേവാ സമിതി പ്രവർത്തകർ ആദരിച്ചു.

പ്രവർത്തനങ്ങൾക്ക് പി വി സംജിത് ലാൽ, അഭിലാഷ് വിയ്യൂർ, അഖിൽ ചന്ദ്രൻ ,അമൽഗിത്ത്, പി.കെ രാഹുൽ, പ്രജീഷ്, ലിജിൽ, നിഷാദ്, അബിദേഷ് ടി.കെ, സി.ടി ബിജീഷ്, ബഗീഷ്, സബീഷ് തുടങ്ങിയവർ നേതൃത്വം നൽകി വരികയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879