1470-490

സഞ്ചരിക്കുന്ന ആശുപത്രിക്ക് തുടക്കമായി.

പൊന്നാനി: കോവിഡ് പശ്ചാത്തലത്തിൽ പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകാൻ പൊന്നാനി നഗരസഭ സഞ്ചരിക്കുന്ന ആശുപത്രിക്ക് തുടക്കം കുറിച്ചു. കൊറോണ പ്രതിരോധത്തിൻ്റെ മൂന്നാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നഗരസഭ മൊബൈൽ ക്ലീനിക് പ്രവർത്തനം ആരംഭിച്ചത്. ക്ലീനിക്കിൽ ഒരു ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ല്യമാകും. ആവശ്യമായ മരുന്നും ക്ലിനിക് വഴി വിതരണം ചെയ്യും. സാമൂഹിക അകലം പാലിക്കുന്നതിൻ്റെ ഭാഗമായുളള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിശോധ. നഗരസഭാ വയോമിത്രം വിഭാഗം, താലൂക്ക് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് ക്ലീനിക് പ്രവർത്തിക്കുന്നത്. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും തിരിച്ചെത്തിയ പശ്ചാത്തലത്തിൽ രോഗ വ്യാപനം തടയുക എന്നതുകൂടി സഞ്ചരിക്കുന്ന ആശുപത്രിയുടെ ലക്ഷ്യമാണ്.
നഗരസഭാ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി മൊബൈൽ ക്ലിനിക് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർപേഴ്സൺ വി.രമാദേവി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീർ, അഷറഫ് പറമ്പിൽ, ഷീനാസുദേശൻ, റീനാ പ്രകാശൻ, കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ പൊന്നാനി, ബാബുരാജ്, നഗരസഭാ സെക്രട്ടറി ആർ. പ്രദീപ് കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ് കുമാർ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270