1470-490

ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി നഴ്സുമാരെ ആദരിച്ചു

നഴ്സ് ദിനം ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി 10 വർഷം സേവനം പൂർത്തിയാക്കിയ നഴ്സുമാരെ ആദരിച്ചു.
കുന്നംകുളം : നഴ്സസ് ദിനത്തോടനുബന്ധിച്ച് കുന്നംകുളം മേഖലകളിലെ ആശുപത്രികളിൽ പത്തു വർഷത്തെ സേവനം പൂർത്തിയാക്കിയ അമ്പതോളം നഴ്സുമാരെ ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി, യൂണിറ്റി ആശുപത്രി, ഗവ: താലൂക്ക് ആശുപത്രി, റോയൽ ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരെയാണ് ആദരിച്ചത്. ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ രമ്യ ഹരിദാസ് എം.പി നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമ്മൽ എന്നിവർ വിവിധ ആശുപത്രികളിൽ നഴ്സുമാർക്കുള്ള ഉപഹാരങ്ങൾ നൽകി. സുമ ഗംഗാധരൻ, ജിന്നി കുരുവിള, ഡോ: മോഹൻ തോമസ്, ഡോ: ബാബു മാത്യു, ഡോ: ആർ.എം വർമ്മ, ഡോ: ജോഷി തോമസ്, ഡോ: എ.വി മണികണ്ഠൻ, ഡോ: തോമസ് മാത്യു, ഡോ: ആർ.രാജഗോപാൽ, എം.ബിജുബാൽ, ഷെമീർ ഇഞ്ചിക്കാലയിൽ, അജിത്ത് ചീരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270