1470-490

ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു.

ഗുരുവായൂർ: ലയൺസ് ക്ലബ്ബിൻറെ ‘അതിജീവനത്തിന് അന്നം’ പദ്ധതി പ്രകാരം ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം സെക്രട്ടറി ടി.ജി. ഷൈജു, പ്രസ് ക്ലബ് പ്രസിഡൻറ് ആർ. ജയകുമാർ എന്നിവരെ ആദരിച്ചു. മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ചെയർമാൻ കെ.വി. രവീന്ദ്രൻറെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് മാസ്ക്കുകൾ വിതരണം ചെയ്തു. പ്രസിഡൻറ് സി.ഡി.ജോൺസൺ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചെയർപേഴ്സൺ കെ.എം. അഷറഫ്, വൈസ് പ്രസിഡണ്ട് ശിവദാസ് മുല്ലപ്പിള്ളി, സെക്രട്ടറി കെ.കെ.ജയരാജ്, ട്രഷറർ സി.എഫ്. വിൻസെൻറ്, സി.ജെ. ഡേവിഡ്, പോളി ഫ്രാൻസീസ്, എൻ. സുധാകരൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168