1470-490

ഗ്രാമീണ നേഴ്സുമാർക്ക് ആദരം

പഴയന്നൂര്‍: മേയ് 12 ലോക നേഴ്സസ് ദിനം. പഴയകാലത്ത് ഗ്രാമീണ മേഖലയില്‍ വേണ്ടത്ര ചികിത്സ സൗകര്യങ്ങളും ആതുരാലയങ്ങളും ഇല്ലാത്ത സമയത്ത് ഗൈനക്കോളജി ബിരുധങ്ങളോന്നും കൂടാതെ കുഞ്ഞുങ്ങളെ ആദ്യമായി കൈയിലെടുത്ത് ഗ്രാമീണ നേഴ്സുമാര്‍ പ്രസവത്തിനും പ്രസവാനന്തര സുരക്ഷക്കും നേതൃത്വം നൽകിയ വയറ്റാട്ടിമാര്‍. ലോക നേഴ്സസ് ദിനത്തില്‍ ആദരവ് അർഹിക്കുന്നവര്‍. ഇന്നത്തെ കോവിഡ്19 കാലത്തെ അനുസ്മരിപ്പിക്കുന്ന പഴയകാല അനുഭവങ്ങളിലും ഓർമകനിറയുന്ന മുത്തശ്ശിമാര്‍. ഒരു അന്തിമഹാകാളൻകാവ് വേലക്ക് വീട്ടിലും സമീപത്തുമുള്ളവര്‍ വേല കാണാന്‍ പോയപ്പോള്‍ പൂർണ്ണ ഗർഭണിയായ സ്ത്രീക്ക് പ്രസവ വേദന വന്നതും ആദ്യ കുഞ്ഞ് പുറത്ത് വന്നശേഷം പ്രസവം കഴിഞ്ഞുവെന്ന് കരുതിയപ്പോള്‍ രണ്ടാമത്തെ കുഞ്ഞിന്റെ പിറവി കണ്ടതും ഓർമ്മയില്‍ നിന്ന് തെരഞ്ഞെടുക്കുകയാണ് കിള്ളിമംഗലം ഉദുവടി ഇളയിടത്ത് ചേക്കുട്ടി ഭാര്യ സൈനബഉമ്മ. 90 വയസ്സ് പൂർത്തിയായ മുത്തശ്ശിയുടെ കൈകളിലേക്ക് പിറന്നു വീണ കുഞ്ഞുങ്ങളുടെ എണ്ണം എത്രയെന്ന് ഓർമ്മയില്ല. പഴയകാല നേഴ്സിംഗ് പ്രവർത്തനങ്ങളൾക്ക് പോയി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ തിരികെ വന്നിരുന്ന ഇവര്‍ നിപ്പയുടെ കാലത്ത് നാടിനുവേണ്ടി നിലകൊണ്ട് മരണം വരിച്ച സിസ്റ്റര്‍ ലിനിയേയും, കോവിഡ് കാലത്ത് 108 അംബുലൻസ് മറിഞ്ഞു മരിച്ച സിസ്റ്റര്‍ ഡോണയെയും പോലെ നാടിന്റെ അഭിമാന സ്തംഭങ്ങളാണ്. മറവിയിലെറിയാതെ നേഴ്സസ് ദിനത്തില്‍ ഇവരെപ്പോലുള്ളവരെ ഓർത്തെടുത്ത് ആദരവ്‌ നൽകുകയാണ് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ ചെയ്തത്. ഉദുവടിയില്‍ മകന്‍ മുസ്തഫയോടൊപ്പം താമസിക്കുന്ന സൈനബ ഉമ്മയെ വീട്ടിലെത്തി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വി.തങ്കമ്മ വൈസ് പ്രസിഡന്റ് എം.പത്മകുമാര്‍ ബ്ലോക്ക് സെക്രട്ടറി എ.ഗണേഷ്, വനിതാ ക്ഷേമ ഓഫീസര്‍ സജി എബ്രഹാം, കെ,കെ മുരളീധരന്‍ എന്നിവര്‍ പൊന്നാടയിട്ട് ആദരവ് നൽകി. യാത്ര പറഞ്ഞിറങ്ങുബോള്‍ പരിശുദ്ധ റംസാനിലെ 19-മത് നോബ് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ് മടങ്ങാമെന്ന് പറയുന്ന ഒരുപാട് കുഞ്ഞുമക്കളെ കണ്ട മുത്തശ്ശി ഒരോർമ്മപ്പെടുത്തലാണ്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139