1470-490

വില്ലേജ് ഓഫിസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി

കോൺഗ്രസ്സ് നോർത്ത് മണ്ഡലം കമ്മിറ്റി നടത്തിയ കുത്തിയിരിപ്പ് സമരം യു.രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി:കാർഷിക മേഖലയിലെ പ്രതിസന്ധിയും മത്സ്യതൊഴിലാളികളുടെ ദുരിതങ്ങളും പരമ്പരാഗത തൊഴിലാളികളടക്കമുള്ളവരുടെ പ്രശ്നങ്ങളിലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിര ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി സി ആഹ്വാന പ്രകാരം കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിയൂർ വില്ലേജ് ഓഫിസിനു മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരം കെ.പി.സി സി മെംബർ യു.രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് നടേരി ഭാസ്ക്കരൻ ആധ്യക്ഷം വഹിച്ചു. കെ.പി.സി.സി മെംബർ പി. രത്നവല്ലി ,ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, മണ്ഡലം ജനറൽ സെക്രട്ടറി സുനി വിയൂർ ,വൈസ് പ്രസിഡണ്ട് പി.കെ.പുരുഷോത്തമൻ പ്രസംഗിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139