അതിഥി തൊഴിലാളികൾ ദുരിതത്തിൽ

പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജ് ഗ്രൗണ്ടിൽ എക്സ്പോ നടത്താൻ പന്തൽ നിർമാണത്തിന് എത്തിയ അതിഥി തൊഴിലാളികൾ ദുരിതത്തിൽ. ലോക്ക് ഡൗൺ കാരണം നാട്ടിൽ പോകാൻ സാധിക്കാതെ ടാർപോളിൻ ഷിറ്റ് കൊണ്ട് കെട്ടിമറച്ച ഷെഡിൽ പൊള്ളുന്ന വെയിലിലാണ് ഇരുപത്തിയഞ്ചോളം തൊഴിലാളിക്കളും രണ്ട് ഗർഭിണിക്കളും കഴിയുന്നത്. എക്സ്പോ കഴിയാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ലോക്ക് ഡൗൺ തുടങ്ങിയത്. തുടർന്ന് എക്സ്പോ നിർത്തി വെച്ചു.
ഇതോടെ സമീപത്ത് തന്നെ ടാർപോളിൻ കെട്ടി വലിച്ച ഷെഡിൽ അതിഥി തൊഴിലാളികൾ സ്ഥിരതാമസം ആകേണ്ട ഗതികേടിലായി. ഇരുപത്തഞ്ചോളം തൊഴിലാളികളാണ് ഈ ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്നത്. കനത്ത ചൂട് കാരണം ഷെഡിൽ താമസിക്കാൻ ആകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ സ്ഥിതി തുടർന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് തൊഴിലാളികൾ പറയുന്നത്. സാഹചര്യം ഇങ്ങനെയൊക്കെ ആണെങ്കിലും. ഭക്ഷണത്തിനായി ഇതുവരെയും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. സാധനങ്ങൾ പാലക്കാട് എത്തിക്കാൻ ഒരു വാഹന സൗകര്യമാണ് ഇവരുടെ പ്രധാന ആവശ്യം. അവയെല്ലാം സുരക്ഷിതമായ
കേന്ദ്രത്തിലെത്തിച്ചു കഴിഞ്ഞാൽ ഗർഭിണികളും കുട്ടികളും അടങ്ങുന്ന
സംഘത്തെയും കൊണ്ട് നാട്ടിലെത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് ഒരു കൂട്ടം അതിഥി തൊഴിലാളികൾ
Comments are closed.