ചാരായവുമായി യുവാവിനെ എക്സൈസ് പിടികൂടി.

ചേർപ്പ് .ചിറക്കൽ പെരുംമ്പിടിക്കുന്ന് ലക്ഷംവീട് കോളനിയിലെ പുത്തൻ വളപ്പിൽ ഗിരീഷ് (40 ) നെയാണ്ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇയാളിൽനിന്ന് അര ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്.
ഇയാൾക്ക് ചാരായം എവിടെ നിന്നാണ് ലഭിച്ചത്എന്നതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതായും എക്സൈസ് പറഞ്ഞു.
ചേർപ്പ് മേഖലയിൽ ലോക് ഡൗണിനെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ വ്യാജചാരായ നിർമ്മാണം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കോടന്നൂരിയിൽ നിന്നും ചേന്നത്ത് നിന്നും വ്യാജ ചാരായ നിർമ്മാണംപിടികൂടിയിരുന്നു.എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പി എം ഹരിദാസ് , എ.സന്തോഷ്,ലിയോ ജോൺ ,പ്രസീദ എന്നിവർ ചേർന്നാണ് പിടിക്കൂടിയത്.
Comments are closed.