1470-490

എൻ എസ് എസ് വളണ്ടയിർമാർ മാസ്കുകൾ നിർമ്മിച്ച് വിതരണം നടത്തി.

കോവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അൽഅമീൻ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടയിർമാർ മാസ്കുകൾ നിർമ്മിച്ച് വിതരണം നടത്തി. വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ 1500 ഓളം മാസ്കുകളാണ് നിർമിച്ചു നൽകിയത്. ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കുമുള്ള മാസ്കുകൾ പി.ടി.എ.പ്രസിഡണ്ട്  പി എ സാദിഖ്  വിതരണം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി  അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ കെ. ലത്തീഫ് മാസ്റ്റർ പ്രിൻസിപ്പൽ  സുജ ഫ്രാൻസിസ്, എൻഎസ്.എസ്. പ്രോഗ്രം ഓഫീസർ പി.എം. റയ്യാനത്ത് എന്നിവർ മാസ്കുകൾ ഏറ്റുവാങ്ങി. ജില്ലാതലത്തിലേക്ക് ഉള്ള മാസ്ക്കുകൾ, നാഷണൽ സർവീസ് സ്കീം പി എ  സി മെമ്പർ  ലിന്റോ വടക്കൻ ഏറ്റുവാങ്ങി. എൻ.എസ്.എസ്. ലീഡർമാരായ ബെൽന  ബെന്നി, പി.യു. ഇർഫാൻ എന്നിവരുടെ നേതൃത്വത്തിലാണ് മാസ്കുകളുടെ നിർമ്മാണം നടന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139