1470-490

കാൽനടയായി റെയിൽവെ സ്റ്റേഷനിലേക്ക്: ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് തടഞ്ഞു.

തലശേരി:കാൽനടയായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലെക്ക് പുറപ്പെട്ട മുപ്പതോളം ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് തടഞ്ഞു. ന്യൂമാഹി കവിയൂരിൽ നിന്നും പുറപ്പെട്ട സംഘത്തെയാണ് തലശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് തലശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് തിരിച്ചയച്ചത്.ഇ.കെ.കെ.കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കായി ബീഹാർ സ്വദേശിയാണ് വിവിധ സംസ്ഥാനങ്ങളിലുള്ള ഇവരെ കേരളത്തിൽ ജോലിക്കെത്തിച്ചത്.കവിയൂരിലെ ഒരു വീട്ടിൽ താമസിക്കുന്ന തങ്ങൾക്ക് കുറച്ച് ദിവസങ്ങളായി ഭക്ഷണം കിട്ടുന്നില്ലെന്നും കയ്യിൽ പണമില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. കണ്ണൂരിൽ നിന്ന് ഇവരുടെ നാട്ടിലെക്ക് ട്രെയിനുണ്ടെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഭാണ്ഡകെട്ടുകളുമായി റയിൽവേ സ്റ്റേഷനിലെക്ക് പുറപ്പെട്ടത്.ഇവർക്ക് വേണ്ട ഭക്ഷണങ്ങളും വെള്ളവും ഏർപ്പാടാക്കി നൽകി പോലീസ് ഇവരെ താമസസ്ഥത്തെക്ക് തിരിച്ച് അയച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069