1470-490

ലോക്ഡൗൺ മറവിൽ തോട് കൈയേറിയതായി പരാതി

വെളഞ്ഞം കണ്ടി താഴത്ത് തോട് ജെ സി ബി ഉപയോഗിച്ച് ഇടിച്ചു മാറ്റുന്നു

നരിക്കുനി: വെളഞ്ഞൻകണ്ടി താഴത്താണ് സ്വകാര്യ വ്യക്തി പൊതു തോട് കൈയേറിയതായി പരാതി ഉയർന്നിരിക്കുന്നത്. മഴക്കാലത്ത് കുത്തിയൊലിച്ചുവരുന്ന വെള്ളം ഒഴുകിപോവാൻ സഹായകമായ തോട് മണ്ണിട്ട് നികത്തുന്നതിലൂടെ കൃഷിനാശമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വില്ലേജ് സർവേ സ്കെച്ച് പ്രകാരം വർഷങ്ങളായി നിലവിലുള്ള തോട് പുന:സ്ഥാപിക്കണമെന്നും, കൈയേറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്. സമീപത്തെ കർഷകർ ചേർന്ന് നരിക്കുനി വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, താമരശ്ശേരി തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139