1470-490

പോലീസ്,ആരോഗ്യ പ്രവർത്തകർക്ക് ലയൺസ് ക്ലബ്ബിന്റെ ആദരം


പരപ്പനങ്ങാടി :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഊണും ഉറക്കവും ഒഴിഞ്ഞു തങ്ങളുടെ ആരോഗ്യ കാര്യങ്ങൾപോലും കണക്കിലെടുക്കാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും ലയൺസ്‌ ക്ലബ് സാരഥികൾ ആദരിച്ചു .ലയൺസ്‌ ക്ലബ് പരപ്പനങ്ങാടി ചാപ്റ്ററിന്റെ അഭിമുഘ്യത്തിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെയും നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെയും ആണ് ആദരിച്ചത് .പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് ,എസ്‌ഐ രാജേന്ദ്രൻ നായർ ,വനിതാ എസ്‌ഐ കെപി വിമല ,ലയൺസ്‌ ക്ലബ് പരപ്പനങ്ങാടി ചാപ്റ്റർ പ്രെസിഡന്റ് നിയാസ് പുളിക്കലകത്തു ,ഭാരവാഹികളായ ഗഫൂർ കുഞ്ഞാവാസ് ,അഡ്വ :ഹനീഫ ,കെ മുരളീധരൻ ,അൻസാർ അഹമ്മദ് ,സിപി മൃണാൾ ,പികെ മനോജ് എന്നിവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139