1470-490

കോട്ടൂർ സ്കൂളിന്റെ ആദരവ്

കോട്ടക്കൽ: കോവിഡ് പ്രതിരോധത്തിന്റെ മുൻ നിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും, പോലീസ് ഉദ്യോഗസ്ഥരേയും കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ അനുമോദിച്ചു. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ്  ആദരിച്ചത്. കോട്ടക്കൽ  സി.ഐ കെ.ഒ പ്രദീപ്, കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സയിദ് ഫസൽ, സീനിയർ സ്റ്റാഫ് നഴ്സ് പ്രവീണ എന്നിവരെ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി പൊന്നാട അണിയിച്ച് ആദരിച്ചത്,പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, പി ടി എ പ്രസിഡൻറ് ജുനൈദ് പരവക്കൽ, ജയദേവൻ കോട്ടക്കൽ എന്നിവർ സംബന്ധിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139