1470-490

കൊടകര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി

കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിലായ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനായി കൊടകര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി .കൊടകര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ സമരം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് സദാശിവൻ കുറുവത്ത് ഉദ്ഘാടനംചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.എ. തോമാസ് അധ്യക്ഷത വഹിച്ചു .നേതാക്കളായ അരുൺകുമാർ, ജോസ് കോച്ചക്കാടൻ, വിനയൻ തോട്ടപ്പിള്ളി, മിനി ദാസൻ, വി.എം.ആൻറണി, കെ.എ. വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. 

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139