1470-490

മറുനാടൻ മലയാളികളോട് സർക്കാർ കരുണ കാണിക്കണം – പ്രവാസി ലീഗ്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂരും ജനറൽ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജിയും ആവശ്യപ്പെട്ടു. നമ്മുടെ സംസ്ഥാനത്തിന്റെ യും മറ്റു സംസ്ഥാനങ്ങളുടെയും അതിർത്തികളിൽ ധാരാളം മലയാളികൾ കുടുങ്ങിക്കിടപ്പുണ്ട് – രാജ്യത്തിന്റെ വിലക്ക് ലംഘിക്കാനല്ല അവർ പുറപ്പെട്ടത്.ഏതെങ്കിലും വിധേന കുടുംബത്തോടൊപ്പം ചേരാനാണ്.സംസ്ഥാനം നൽകുന്ന ഏതു നിർദ്ദേശവും അനുസരിക്കാനും അവർ തയ്യാറുമാണ്.കേരളത്തിന് പുറത്തുള്ള മലയാളികളോട് ഇടതു സർക്കാർ ഐത്തം കൽപ്പിക്കുകയാണ്. അവരെ നാട്ടിലേക്കെത്തിക്കുന്നതിനുള്ള ജാഗ്രത ഉണ്ടായിട്ടില്ല. സംസ്ഥാനം സമ്പുർണ്ണ കോ വിഡ് മുക്തമാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം .അതിന് സർവ്വ പിന്തുണയും നൽകുന്നുണ്ട്. മറുനാടൻ മലയാളികളുടെ തിരിച്ചുവരവ് ഇതിന് ഭംഗം വരുത്തുമെന്ന സർക്കാർ നിലപാടാണ് ഈ ദുരിതത്തിന് കാരണം. പ്രവാസിലീഗ് കുറ്റപ്പെടുത്തി.
മൂന്ന് ലക്ഷത്തോളം പേർക്ക് ക്വാറന്റയിൻ സൗകര്യം ഏർപ്പെടുത്തി എന്ന് മുഖ്യമന്ത്രി പ്രഖ്യപിച്ചതാണ്. തിരിച്ചു വന്നവർക്ക് സൗകര്യമൊരുക്കാൻ നോർക്ക ആഴ്ചകൾക്ക് മുമ്പെ രജിസ്ത്രേഷനും പൂർത്തീകരിച്ചതാണ് എന്നിട്ടും മലയാളികൾക്ക് നാട്ടിൽ വരാൻ അനുമതിയില്ലാത്തത് ഖേദകരമാണ്. മറുനാട്ടിൽ നിന്നെത്തിയ മലയാളികൾക്ക് ആരോഗ്യ സുരക്ഷ നൽകുന്നതിൽ ആരോഗ്യ വകുപ്പും പരാജയമാണെന്ന് പ്രവാസി ലീഗ് ചൂണ്ടിക്കാട്ടി.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270