1470-490

അന്താരാഷ്ട്ര നഴ്സ് ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

തലശ്ശേരി : അന്താരാഷ്ട്ര നഴ്സ് ദിനമായ ഇന്ന് ഭാരതീയ ജനതാ പാർട്ടി ജഗന്നാഥ് ടെമ്പിൾ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു .

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന ഡോക്ടർമാർ , നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരെയാണ് ആദരിച്ചത് .

ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ജ്ഞാനോദയ യോഗം വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിച്ചു വരുന്നവരായ ആരോഗ്യ പ്രവർത്തകരെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് മുന്നിൽ വച്ച് നടന്നചടങ്ങിൽ വച്ച് ഭാരതീയ ജനതാ പാർട്ടി കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസ് പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും പൊന്നാടയും നൽകി ആദരിച്ചു .

ഭാരതീയ ജനതാ പാർട്ടി തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് കെ.അജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജഗന്നാഥ് ടെമ്പിൾ ബൂത്ത് പ്രസിഡന്റ് എ.പി നിഷാന്ത് സ്വാഗതവും ബൂത്ത് സിക്രട്ടറി എ.സുരേഷ് ബാബു നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168