1470-490

ആശവർക്കർമാർക്ക് കുടിശ്ശിക ഹോണറേറിയം ഉടൻ നൽകണം

ആശവർക്കർമാർക്ക് കുടിശ്ശിക ഹോണറേറിയം ഉടൻ നൽകണമെന്ന് രമ്യഹരിദാസ് എം പി

ആരോഗ്യമേഖലയിൽ വളരെ സ്തുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിച്ച് വരുന്ന സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് വരുന്ന ആശാവർക്കർമാർക്ക് കുടിശ്ശികയുള്ള ഹോണറേറിയംഉടൻ അനുവദിക്കണമെന്ന് രമ്യ ഹരിദാസ് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. നാമമാത്രമായ ഹോണറേറിയവും ഇൻസെന്റിവും മാത്രമേ ഇവർക്ക് ലഭിക്കുന്നുള്ളൂ. ഇതിൽ തന്നെ 2020 ജനുവരി മുതലുള്ള ഇൻസെന്റിവും മാർച്ച് മുതൽ ലഭിക്കേണ്ട ഹോണറേറിയവും ലഭിച്ചിട്ടില്ലെന്നറിയുന്നു. ഈക്കാര്യത്തിൽ അടിയന്തിരമായി ഇടപെടുന്നതിനും സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന ഈ അവസ്ഥയിൽ സംസ്ഥാനത്തെ ആശാവർക്കർമാർക്ക് അർഹതപ്പെട്ട ഇൻസെന്റിവും ഹോണറേറിയവും അടിയന്തിരമായി അനുവദിച്ചു നൽകുന്നതിന്സി നടപടിയുണ്ടാകണമെന്നും രമ്യ ഹരിദാസ് പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253