1470-490

കർഷക തൊഴിലാളികൾക്കും മത്സ്വ തൊഴിലാളികൾക്കും ആനുകൂല്യം നൽകണം

മൂന്നിയൂർ മണ്ഡലം കോൺഗ്രസ്സ് പടിക്കലിലെ വെളിമുക്ക് പോസ്റ്റോഫീസ് പരിസരത്ത് നടത്തിയ കുത്തിയിരുപ്പ് സമരം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കോവിഡ് – 19 ൻ്റെ പശ് ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക് – ഡൗണിനെ തുടർന്ന് ജീവിതം വഴിമുട്ടിയ കർഷകതൊഴിലാളി കൾക്കും മത്സ്യ തൊഴിലാളികൾക്കും അർഹമായ അനുകൂല്യം നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് കുത്തിയിരിപ്പ് സമരം നടത്തി. മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടിക്കലിലെ – വെളിമുക്ക് പോസ്റ്റാഫീസ് പരിസരത്താണ് സമരം നടത്തിയത് .

മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉത്ഘാടനം ചെയ്തു. മൂന്നിയൂർ മണ്ഡലം പ്രസിഡൻറ് കെ മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.കെ.ഹരിദാസൻ, ‘ സി.മുഹമ്മദ് , കുട്ട്യസ്സൻ പടിക്കൽ, മൊയ്തീൻ മൂന്നിയൂർ ‘അബ്ദു ആലിൻ ചുവട്.പി പി റഷീദ്കളിയാട്ട മുക്ക് എന്നിവർ നേതൃത്വം നൽകി.

Comments are closed.