1470-490

ഗുരുവായൂർ: റോഡുപുനരുദ്ധാരണത്തിനായി 3 കോടി 40 ലക്ഷം

ഗുരുവായൂരിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 3 കോടി 40 ലക്ഷം
ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിന് മൂന്ന് കോടി 40 ലക്ഷം രൂപ അനുവദിച്ചതായി കെ. വി അബ്ദുൾഖാദർ എംഎൽഎ. വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.
ഗുരുവായൂർ നഗരസഭയുടെ കീഴിലുള്ള താമരയൂർ ഹരിദാസ് നഗർ റോഡ് പുനരുദ്ധാരണത്തിന് 55 ലക്ഷം അനുവദിച്ചു. ഏങ്ങണ്ടിയൂർ ചേറ്റുവ എം. സി റോഡ് മുതൽ ചിപ്ലിമാട് – മുനക്കക്കടവ് റോഡ് വരെയും, കടപ്പുറം പാലംകടവ് – കറുകമാട് റോഡ്, പുന്നയൂർ പി. എം മൊയ്തുണ്ണി ഹാജി റോഡ് മുതൽ നാലാംകല്ല് ജീലാനി പള്ളി റോഡ് വരെയുമുളള മൂന്ന് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം വീതം വകയിരുത്തിയിട്ടുണ്ട്. ഒരുമനയൂർ അംബേദ്കർ ഗ്രാമം തീരദേശ റോഡ് പുനരുദ്ധാരണത്തിന് 40 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. പുന്നയൂർക്കുളത്തെ ഹബീബ് റോഡ്, സലാമത്ത് റോഡ്, മാവിൻചുവട് – നാക്കോല റോഡ്, നാലപ്പാട്ട് റോഡ്, ഹനീഫ റോഡ് എന്നിവിടങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 95 ലക്ഷം രൂപയും വകയിരുത്തി. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് മാറ്റം വരുന്നതോടെ ജനങ്ങളുടെ യാത്രാക്ലേശത്തിനാണ് അറുതി വരുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270