1470-490

പച്ചമുട്ട: അനേഷണ സംഘമെത്തി

കോട്ടക്കൽ: ഒതുക്കുങ്ങൽ സ്വദേശി എ.കെ ശിഹാബിൻ്റെ കോഴികളുടെ പച്ച നിറത്തിലുള്ള മുട്ടകളുടെ രഹസ്യം കണ്ടെത്താനായി അനേഷണ സംഘമെത്തി.മണ്ണുത്തി വെറ്റിനറി കേളേജ് പ്രൊഫസർമാരായ ഡോ.വിനോദ് ചാക്കോ, ഡേ.എസ്.ശങ്കര ലിംഗം, ഡോ.എസ്. ഹരികൃഷ്ണൻ എന്നിവരും ഒതുക്കുങ്ങൽ മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ.മായാ തമ്പി , മൃഗ സംരക്ഷണ വിഭാഗം അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ ബി.സുരേഷ് എന്നിവരാണ് സന്ദർശനം നടത്തിയത്. മണ്ണുത്തി കേളേജ് വി.സി. എം.ആർ. ശശീന്ദ്രനാദിൻ്റെ നിർദേശപ്രകാരമായിരുന്നു സന്ദർശനം. കോഴികളിലുണ്ടാകുന്ന ജനിതകമാറ്റം മുട്ടയുടെ തോടിൽ മാത്രമാണ് മാറ്റമുണ്ടാകുക. കോഴികളുടെ ഭക്ഷണത്തിൽ വരുന്ന മാറ്റമാണ് ഉള്ളിൽ മാറ്റത്തിനു കാരണമാകുന്നതെന്നാണ് അനേഷണ സംഘം പറഞ്ഞത്. ആറു കോഴികളെ മാറ്റിപാർപ്പിച്ചു അവക്കു ഒരാഴ്ചത്തേക്ക് നൽകാനുള്ള തീറ്റ നൽകുകയുംചെയ്തു. ഒരാഴ്ച തന്നിരിക്കുന്ന തീറ്റ നൽകിട്ടും പച്ചമുട്ട ഇടുകയാണെങ്കിൽ തുടരനേഷണത്തിന് കോഴികളെ കൊണ്ടു പോകാമെന്നും അവർ പറഞ്ഞു. മുട്ടയുടെ സാമ്പിളുമായാണ് സംഘം മടങ്ങിയത്. 

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139