ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

തലശേരി: തലശേരി ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ സംഘടനയിൽ അംഗമായ മുഴുവൻ ബസുടമകൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പുതിയ ബസ്റ്റാന്റ് പരിസരത്തെ അസോസിയേഷന്റെ ഹാളിന് സമീപം വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.വേലായുധൻ പി.അബ്ദുൾ ഖാദറിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.ജന.സെക്രട്ടറി കെ.ഗംഗാധരൻ, കെ.കെ. ജിനചന്ദ്രൻ, കെ.പ്രേമാനന്ദൻ എന്നിവർ പങ്കെടുത്തു.ബസുടമകൾ കടുത്ത പ്രതിസന്ധിയിലാണെന്നും സർക്കാറിന്റെ ഭാഗത്ത് നിന്നും സഹായം ലഭിച്ചില്ലെങ്കിൽ സർവ്വീസ് പുനരാരംഭിക്കാൻ സാധിക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
Comments are closed.