രണ്ട് പേർ വാറ്റ് ചാരായവുമായി പിടിയിലായി

കൊലപാതക കേസിലെ പ്രതിയടക്കം രണ്ട് പേർ വാറ്റ് ചാരായവുമായി പിടിയിലായി.. കൊരട്ടി കോനൂർ സ്നേഹനഗര്‍ സ്വദേശികളായ പാലേക്കാടന്‍ സത്യന് (51), ഞാറ്റില്‍ ഷാജു (47) എന്നിവരെയാണ് സിഐ ബി.കെ.അരുണ്‍ അറസ്റ്റു ചെയ്തത്. ഇവരുടെ വീടിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. 3 കുപ്പികളിലായി സൂക്ഷിച്ചിരുന്ന മൂന്ന് ലിറ്റർ ചാരായവും പൊലീസ് പിടിച്ചെടുത്തു. ഇവർക്ക്എ ചാരായം ലഭിച്ചത് എവിടെ നിന്ന് എന്നാണെന്ന് കുടുതൽ അന്വേക്ഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ചാലക്കുടി പരിയാരത്ത് വെച്ച് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സത്യൻ. മുരിങ്ങൂർ ഡിവൈൻ നഗറിൽ സിഐടിയു ചുമട്ട് തൊഴിലാളി കൂടിയാണ് സത്യൻ. സി.ഒ.ജോഷി, എഎസ്ഐ എം.എസ്.പ്രദീപ്, എം.പി.സെബി, സീനിയര്‍ സിപിഒമാരായ വി.ആര്.രഞ്ജിത്, പി.കെ.സിജു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
Comments are closed.