1470-490

വ്യവസായികളുടെ കഴുത്തിൽ കുരുക്കിട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്

കൊറോണ രോഗ ബാധയെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ നട്ടെല്ലൊടിഞ്ഞ വ്യവസായികളെ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് ദ്രോഹിക്കുന്നതായി പരാതി. KSEB യിൽ ഉൾപ്പെടാത്ത സർക്കാർ വകുപ്പാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്. ഇൻസ്പെക്ഷൻ്റെ പേരിൽ വ്യവസായികളെ പിഴിയുന്ന ഡിപ്പാർട്ട് മെൻ്റുകളിലൊന്നാണിത്. വകുപ്പിന് സ്വന്തമായി വാഹനമില്ല” ലീസിന് വാഹനമെടുക്കാൻ നിർദ്ദേശമുണ്ടെങ്കിലുo ഒരു ജില്ലകളിലും വണ്ടി എടുത്തിട്ടില്ല’ സർക്കാർ ചെലവിൽ നടത്തേണ്ട പരിശോധന ജനങ്ങളുടെ ചെലവിൽ നടത്തുകയാണ് ഉദ്യോഗസ്ഥർ ‘ മാത്രമല്ല ഇവരുടെ വട്ടച്ചെലവും കൈക്കൂലിയും കൂടിയാകുമ്പോൾ തങ്ങൾ പൊറുതിമുട്ടുന്ന അവസ്ഥയിലാണെന്നാണ് വ്യാപാരികളുടെ പരാതി

ലിഫ്റ്റിൻ്റെ ലൈസൻസ് പുതുക്കുന്നതിനുള്ള ഇൻസ്പെക്ഷനും പീരിയോടിക്കൽ ഇൻസ്പെക്ഷനുമാണ് വ്യാപാരികൾക്കും വ്യവസായികൾക്കും അമിത ചെലവുണ്ടാക്കുന്നത്:
ഇതിനായി ഓർഡർ നൽകിയിട്ടുള്ള G.O.(P) No. 22/2013/PD Dtd. 20/May/2013 S.R.O. No.424/2013.,
G.O.(P) No. 1/2017/PD Dtd. 28/January/2017 S.R.O. ‘.77/2017. And for Lift G.O. No. 22812/Leg.F1/2011/Low. Dtd. 10 January 2013. എന്നീ ഓർഡറുകൾ നൽകിയിട്ടുള്ളതിലെ CEA 2010 (30) അമൻഡ് മെൻ്റ് പിൻവലിച്ച് ഇൻസ്പെക്ഷൻ 5 വർഷമായി ദീർഘിപ്പിക്കണമെന്നും വ്യവസായികൾ ആവശ്യപ്പെടുന്നു.

പകരം CEA (MRSES) Regulations 2010 ലെ 30 പ്രകാരം 5 വർഷത്തിൽ ഒരിക്കൽ പീരിയോടിക്കൽ ഇൻസ്പെക്ഷൻ ചെയ്താൽ മതിയെന്ന നയം കേരള സർക്കാരും നടപ്പാക്കണമെന്നും ആവശ്യം’

പലയിടത്തും പല ഇൻസ്പെക്ഷനുകൾക്കു മാത്രമല്ല സ്വന്തം ആവശ്യങ്ങൾക്കുമായി കറങ്ങി വരുന്ന സർക്കാർ ഉദ്യോഗസ്ഥർ പീരിയോടിക്കൽ ഇൻസ്പെക്ഷൻ നടത്തുന്നതിനായി ടാക്സി വിളിച്ചാണ് വരുന്നത് ‘ മുന്തിയ വണ്ടി മാത്രമേ ടാക്സിയായി വിളിക്കൂ. വ്യാപാരികൾ നൽകുന്ന കൈമടക്കിന് പുറമെ ടാക്സി ചാർജ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം എന്നീ ചെലവുകളും വഹിക്കണമത്രേ.

മിക്ക സംസ്ഥാനങ്ങളിലും 5 വർഷത്തിലൊരിക്കലാണ് ഈ ഇൻസ്പെക്ഷൻ’ സർക്കാരിന് വരുമാനം ലഭിക്കുന്നതിനാണ് വർഷത്തിലൊരിക്കൽ ഇൻസ്പെക്ഷൻ നടത്തുന്നത്. എന്നാൽ സർക്കാരിന് നൽകേണ്ടതിൻ്റെ അത്ര തന്നെ തുക ഉദ്യോഗസ്ഥർക്കും നൽകേണ്ടി വരുന്നു:ണ്ടെന്നാണ് വ്യാപാരികളുടെ പരാതി.

ആവശ്യപ്പെടുന്ന തുക സർക്കാരിലേക്ക് അടയ്ക്കാൽ തയാറാണെന്ന് വ്യവസായികൾ. സാമ്പത്തിക ശേഷിയുള്ളവർ 5 വർഷം വരേയ്ക്കുള്ള തുക ഒരുമിച്ചു അടയ്ക്കാനും തയാറാണ്.
ഇത് ഈ സാഹചര്യത്തിൽ ഗവർമെന്റിന് പണം കിട്ടുന്നതിന് ഗുണം ചെയ്യുകയും ചെയ്യും.
വർഷം തോറും 1, 2, 3 തവണ വരെ ( ലിഫ്റ്റ് ലൈസൻസ് പുതുക്കുന്നതിന്, പീരിയോടിക്കൽ, etc.) ഇൻസ്പെക്ഷന് ഉദ്യോഗസ്ഥർ വന്നുപോകുന്നതിനുള്ള ടാക്സി ഫെയർ, മറ്റുചിലവുകൾ എന്നിവ വ്യവസായികൾക്ക് വർഷം തോറുംകുറഞ്ഞു കിട്ടുമെന്നാണ് ഇവർ പറയുന്നത് ‘ മാത്രമല്ല നിയമം പറഞ്ഞുള്ള ഉദ്യോഗസ്ഥ ചൂഷണം ഒഴിഞ്ഞ് കിട്ടുകയും ചെയ്യും

Electricity Act 2003 (162) പ്രകാരം കേരള സർക്കാർ ഭേദഗതി ചെയ്തു നൽകിയ മേൽപറഞ്ഞ G.O കിട്ടിയതു മുതൽ കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ വ്യാപാരികളെയും വ്യവസായികളെയും ബിൽഡേഴ്സിനെയും ഫ്ളാറ്റ് സമുച്ചയങ്ങളിലെ ജനങ്ങളെയും പിഴിഞ്ഞു കൊണ്ടിരിക്കുകയാണ്. ജനറേറ്റർ, ലിഫ്റ്റ്, ട്രാൻസ്ഫോർമർ, സോളാർ, മറ്റു ഹോസ്പിറ്റൽ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്ന വ്യവസായികളാണ് എറ്റവും കൂടുതൽ ഉദ്യോഗസ്ഥ ചൂഷണത്തിന് വിധേയമാകുന്നത് ‘ കാലങ്ങളായി ഉദ്യോഗസ്ഥ വേട്ടക്കാർ ഇരകളുടെ സമ്പത്ത് കാർന്നു തിന്നുകയായിരുന്നു’ സാമ്പത്തികമായി നട്ടെല്ലൊടിഞ്ഞു കിടക്കുന്ന ഈ കൊറോണ കാലത്തും ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് ‘ഈ ചൂഷണം തുടരുകയാണ്. സംസ്ഥാനത്തെ വ്യവസായങ്ങളുടെയും വ്യാപാരികളുടെയും കഴുത്തിൽ കുരുക്കിടുന്ന നടപടിയിൽ നിന്നും ഇവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇടപെടണമെന്നാണ് ആവശ്യം

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253