1470-490

എടക്കര മിനി സെന്റർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പുന്നയൂർ പഞ്ചായത്തിലെ എടക്കര മിനി സെന്റർ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. മിനി സെന്ററിൽ സ്ഥാപിച്ച കുടിവെള്ള പ്ലാന്റ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. 23.5 ലക്ഷം ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. മുപ്പതിലധികം കുടുംബങ്ങൾക്കാണ് നിലവിൽ എടക്കര പദ്ധതി മൂലം കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നത്. എല്ലാ വീടുകളിലേക്കും ജലമെത്തിക്കാൻ പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു.
പ്രദേശവാസിയായ സി. പി ഉമ്മറാണ് കുടിവെള്ള പദ്ധതി സ്ഥാപിക്കാൻ രണ്ട് സെന്റ് സ്ഥലം വിട്ടു നൽകിയത്. അവിടെ തന്നെ കിണർ നിർമ്മിച്ച് വാട്ടർ ടാങ്കിൽ ജലം സംഭരിക്കുകയാണ്. മുൻ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത് മുഖ്യാതിഥിയായി. പുന്നയൂർ പഞ്ചായത്ത് അംഗം സി. എം സുധീർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സനൽ കുമാർ, ബിഡിഒ കെ. എം വിനീത് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139