1470-490

ഡെപ്യുട്ടേഷൻ നിയമനം


കേരള ആരോഗ്യ സർവ്വകലാശാല കൺട്രോളർ ഓഫ് എക്സാമിനേഷൻ തസ്തികയിൽ ഡെപ്യുട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സംസ്ഥാന സർക്കാർ / കേന്ദ്ര സർക്കാർ സർവ്വീസിലുള്ള അർഹരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ഏതെങ്കിലും ഹെൽത്ത് സയൻസ് വിഷയത്തിൽ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. കൂടാതെ ഏതെങ്കിലും സർവ്വകലാ ശാലകളിലോ സ്ഥാപനങ്ങളിലോ കോളേജുകളിലോ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തത്തുല്യ സ്ഥാപനങ്ങളിലോ അഞ്ചു വർഷത്തെ ഭരണ പരിചയത്തോടെ പത്തുവർഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം.
അപേക്ഷകൾ ബന്ധപ്പെട്ട യോഗ്യത സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ / സ്ഥാപന മേധാവി വഴി രജിസ്ട്രാർ, കേരളം ആരോഗ്യ സർവ്വകലാശാല, മെഡിക്കൽ കോളേജ് പി ഓ, തൃശൂർ 680 596 എന്ന വിലാസത്തിൽ ജൂൺ ഒന്നിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kuhs.ac.in സന്ദർശിക്കുക. ഫോൺ 0487 2206770.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139