1470-490

തൈകൾ മുട്ടത്തോടിലും മുളപ്പിക്കാം

കുടുംബശ്രീ ജില്ലാ മിഷൻ അയൽക്കൂട്ട അംഗങ്ങൾ ആരംഭിച്ച മുട്ടത്തോടിലെ കൃഷി

തൃശൂർ: പാഴ് വസ്തുവായി വലിച്ചെറിയുന്ന മുട്ടത്തോടിലും തൈകൾ മുളപ്പിച്ച് കൃഷി വിസ്മയം തീർക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷൻ അയൽക്കൂട്ട അംഗങ്ങൾ. ലോക് ഡൗൺ സമയം ഫലപ്രദമായി വിനിയോഗിക്കാൻ അയൽക്കൂട്ട അംഗങ്ങൾക്ക് നൽകിയ കർത്തവ്യങ്ങളിൽ ഒന്നായിരുന്നു മുട്ടത്തോടിലെ കൃഷി. വളരെ ആവേശകരമായ രീതിയിലാണ് അയൽക്കൂട്ട അംഗങ്ങൾ മുട്ടത്തോടിൽ തൈകൾ വളർത്തിയത്.
മുട്ടത്തോടിൽ വിത്ത് മുളപ്പിക്കുന്നതിനായി മുട്ടത്തോട് വൃത്തിയാക്കി അതിൽ മണ്ണു നിറച്ച് അതിനുമുകളിൽ വിത്തുകൾ ഇടുന്നു. ഇത് അല്പം നനച്ച് സുരക്ഷിത സ്ഥാനങ്ങളിൽ വയ്ക്കുന്നു. ദിനവും നനച്ചു കൊടുക്കുന്നു. ദിവസങ്ങൾക്കുള്ളിൽ വിത്തിൽ നിന്നും ഇലകൾ വന്നാൽ തോട് പൊട്ടിച്ചു മണ്ണിലോ ഗ്രോ ബാഗിലോ മുട്ടത്തോടൊടെ തൈകൾ നടുന്നു. പൂർണമായും ജൈവ കാർഷിക രീതിയിലാണ് വിത്തുകൾ ഉൽപ്പാദിപ്പിക്കുന്നത്. മുട്ടത്തോടിൽ നിന്നും തന്നെ വിത്തുകൾക്ക് വളരാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ലഭിക്കുന്നു. വിവിധ സി ഡി എസുകളിലെ അയൽക്കൂട്ട അംഗങ്ങൾ അനായാസേന വിത്തുകൾ മുട്ടത്തോടിൽ മുളപ്പിച്ച് കൃഷി ചെയ്തു കൊണ്ടിരിക്കുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139