1470-490

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കോഴികൾ ചത്ത നിലയിൽ.

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കോഴികൾ ചത്ത നിലയിൽ. അരികന്നിയൂർ പ്ലാക്കാട് ക്ഷേത്രത്തിനടുത്ത് പുലിക്കോട്ടിൽ ജോബിയുടെ വീട്ടിൽ വളർത്തിയിരുന്ന കോഴികളാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തത്. വീടിന് പിറകിൽ മരം കൊണ്ട് നിർമ്മിച്ച കൂട് തകർത്താണ് ഇരുപത് കോഴികളെ കൊന്നൊടുക്കിയത്.തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വീട്ടുക്കാർ രാവിലെ ഉണർന്ന് നോക്കിയപ്പോഴാണ് കൂട് തകർന്ന് കിടക്കുന്നതും കോഴികളെ ചത്ത നിലയിലും കണ്ടെത്തിയത്. മേഖലയിൽ ആദ്യമായാണ് അജ്ഞാത ജീവിയുടെ അക്രമണം മൂലം ഇത്രയും കോഴികൾ ചത്ത സംഭവമുണ്ടായിട്ടുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139